റബീഅ പ്രഭാഷണത്തിനി ഇന്ന് തുടക്കം;ഉസ്താത് റഹ്മത്തുള്ള ഖാസിമി മൂത്തേടം പ്രഭാഷണം നിർവഹിക്കും.

കോട്ടക്കുന്ന്(www.klive.in):പ്രകാശമാണ് തിരുനബി എന്ന പ്രമേയത്തിൽ കോട്ടക്കുന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ശംസുൽ ഉലമാ ഹിഫ്ള് ഖുർആൻ കോളേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന റബീഹ് പ്രഭാഷണത്തിനി ഇന്ന് തുടക്കമാകും. വൈകുന്നേരം അസർനിസ്കാരത്തിനി ശേഷം കോളേജ് കമ്മിറ്റി ചെയർമാൻ എസ് എം ഷാഫി ഹാജി പതാക ഉയർത്തും. തുടർന്ന് മൗലിദ് പാരായണത്തിനി സയ്യിദന്മാരും ഖതീബുമാരും നേതൃത്വം നൽകും . തുടർന്ന് വൈകിട്ട് 6. 30ന് നടക്കുന്ന റബീഹ് പ്രഭാഷണ പരിപാടി കെ എസ് സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉൽഘാടനം നിർവഹിക്കും. ഖുർആൻ തീർത്ത വൈജ്ഞാനിക വിപ്ലവം എന്ന വിഷയത്തിൽ ഉസ്താത് റഹ്മത്തുള്ള ഖാസിമി മൂത്തേടം പ്രഭാഷണം നിർവഹിക്കും. നാളെ രാത്രി ഉസ്താത് ബുഖാരി ഫൈസി നിസാമി തിരുവനന്തപുരം മദീന അണയാത്ത വിളക്കു മാടം എന്ന വിഷയത്തിൽ സംസാരിക്കും. സമാപന കൂട്ടു പ്രാർത്ഥനക്ക് കെ എസ് സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ നേതൃത്വം നൽകും. പരിപാടി വിജയിപ്പിക്കണമെന്ന് ചെയർമാൻ മുഹമ്മദ് സുഹൈൽ ഫൈസിയും
കൺവീനർ ജലീൽ കോട്ടക്കുന്നും അഭ്യർത്ഥിച്ചു.

SHARE