പോലീസ് ഇരട്ടനീതി അവസാനിപ്പിക്കണം : എം.എസ്.എഫ്

കാഞ്ഞങ്ങാട്(www.klive.in): ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിതിയിലെ വിവിധ നാടുകളിൽ മുസ്ലിം ലീഗും പോഷക സംഘടനകൾ സ്ഥാപിച്ച കൊടിയും ബോർഡുകളും എടുത്തു മാറ്റുമ്പോൾ സി. പി എമ്മിന്റെയും ഇടത് സംഘടനകളുടെയും കൊടിയും തോരണവും കണ്ടില്ലന്ന് നടിക്കുന്നത് പ്രതിഷേധാർഹമാണെന്ന് എം. എസ്. എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി പ്രസ്താവിച്ചു. ഭരണ കക്ഷികളെ തൃപ്തിപ്പെടുത്താൻ ലീഗ് കേന്ദ്രങ്ങളിൽ പോലീസ് നടപ്പാക്കുന്ന ഇരട്ടനീതി അംഗീകരിക്കാൻ കഴിയില്ലെന്നും പതാക കൊണ്ടുപോയാൽ ക്ഷീണം സംഭവിക്കുന്ന പാർട്ടിയല്ല ലീഗ്. പോലീസിന്റെ ഇത്തരം നടപടികൾ നാട്ടിൽ ക്രമ സമാധാനം ഇല്ലാതാവുകയാണ് ചെയുന്നത്. സി. പി. എമ്മിന്റെ പാർട്ടി സമ്മേളനം കഴിഞു കൊടിയും തോരണവും ദിവസങ്ങൾ കഴിഞ്ഞിട്ടും നീക്കം ചെയ്യാൻ കൂട്ടാക്കാത്ത പോലീസ് ഭരണ കക്ഷികളുടെ പാവയായി മാറാതെ തുല്യ നീതി നടപ്പിലാക്കണമെന്നും സി. പി. എം പാർട്ടി കേന്ദ്രങ്ങളിൽ ചുവപ്പിക്കാൻ ഏത് നിയമമാണ് അനുവദിച്ചതെന്ന് പോലീസ് വ്യക്തമാക്കണം. ലീഗ് കേന്ദ്രത്തിലെ പച്ച കാണുമ്പോൾ കാഞ്ഞങ്ങാടിലെ മറ്റു പ്രദേശങ്ങൾ പൊലീസിന് മറന്നു പോകരുതെന്ന് ആബിദ് ആറങ്ങാടി കൂട്ടി ചേർത്തു.

SHARE