തുളുച്ചേരി – ഇട്ടമ്മൽ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണം : യൂത്ത് ലീഗ്

അജാനൂർ(www.klive.in): തുളുച്ചേരി – ഇട്ടമ്മൽ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ തെയ്യാറാകണമെന്നു മുസ്ലിം യൂത്ത് ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇഖ്‌ബാൽ വെള്ളിക്കോത്ത് ജനറൽ സെക്രട്ടറി നദീർ കൊത്തിക്കാൽ എന്നിവർ ആവശ്യപ്പെട്ടു. അജാനൂർ തീരദേശ മേഖലയിലെ പ്രധാന റോഡ് വർഷങ്ങളായി കുണ്ടും കുഴിയുമായി താറുമാറായി കിടക്കുകയാണ്. ദിവസേന വിദ്യാർഥികളടക്കം ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന റോഡിൻറെ അവസ്ഥ പരിതാപകരമായിട്ടും അനങ്ങാപ്പാറനയമാണ് അധികൃതർ തുടരുന്നത്. പൊടിപടലങ്ങളായി വിദ്യാർത്ഥികളും സ്ത്രീകളുമടക്കമുള്ള വഴിയാത്രക്കാർ ബുദ്ധിമുട്ടുന്ന അവസ്ഥയിൽ ഹോസ്പിറ്റലാവശ്യത്തിനുപോലും കൃത്യസമയത്തു എത്താൻ സാധിക്കാത്ത ബുദ്ധിമുട്ടിലാണ് തീരദേശ മേഖലയിലെ ജനങ്ങൾ. ഇനിയും പ്രശ്ന പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ അധികാരികളുടെ കണ്ണുതുറപ്പിക്കാനുള്ള ശക്തമായ സമരങ്ങൾക്ക് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി നേതൃത്വം കൊടുക്കുമെന്നും ഇരുവരും അറിയിച്ചു.

SHARE