എസ്.കെ.എസ്.എസ്.എഫ് ജില്ല റബീഅ് കാമ്പയിൻ നാളെ വൈകിട്ട് കോഴിക്കോട് വലിയ ഖാസി ഉൽഘാടനം ചെയ്യും; ഖാസിമി മുഖ്യപ്രഭാഷണം നടത്തും.

കാസര്‍കോട്(www.klive.in): പ്രകാശമാണ് തിരുനബി എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന നബിദിന കാമ്പയിനിന്റെ കാസര്‍കോഡ് ജില്ലാ തല ഉദ്ഘാടനം നാളെ കാഞ്ഞങ്ങാട്ട് തുടക്കമാകും. വൈകുന്നേരം 3.30 മുതല്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.കോഴിക്കോട് വലിയ ഖാളി പാണക്കാട് സയ്യിദ് നാസിറുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ളാ ഖാസിമി മുത്തേടം പ്രമേയ പ്രഭാഷണം നടത്തും. സമസ്തയുടെയും കീഴ്ഘടകങ്ങളുടേയും സംസ്ഥാന ജില്ല നേതാക്കൾ സംബന്ധിക്കും. എസ്.വൈ.എസ് സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട മെട്രോ മുഹമ്മദ് ഹാജിക്ക് ജില്ലാ എസ്.കെ.എസ്.എസ്.എഫ് ന്റെ സ്‌നേഹോപഹാരം നല്‍കും. ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാതല ക്വിസ്സ് മത്സരം, മേഖലാ തല ഉദ്ഘാടന സമ്മേളനം, പ്രമേയ പ്രഭാഷണം, പ്രബന്ധ മത്സരം, ക്ല്സ്റ്റര്‍ തലങ്ങളില്‍ ആദര്‍ശ പ്രഭാഷണം, ശാഖാ തലങ്ങളില്‍ മൗലിദ് സദസ്സ് തുടങ്ങിയ പരിപാടി സംഘടിപ്പിക്കും.
പരിപാടിയില്‍ ഓരോ ഘടകത്തിന്റെയും ഭാരവാഹികളും കൗൺസിലർമാരും പ്രസ്ഥാന ബന്ധുക്കളും ‘സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡന്റ് താജുദ്ധാന്‍ പടന്നയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു.

SHARE