ഗെയില്‍ പൈപ്പ് ലൈന്‍ :എസ്.ഡി പി. ഐ നിവേദനം നല്‍കി

ആലംപാടി : ആലംപാടി നാല്‍ത്തട്ക്ക ജനവാസ മേഖലയിലൂടെ ഗൈല്‍ വാതക പൈപ്പ് ലൈന്‍ കൊണ്ടുപോവുന്നതിനെതിരെ എസ് ഡി പി ഐ ആലംപാടി ബ്രാഞ്ച് കമ്മിറ്റി പി.കരുണാകരന്‍ എം പിക്ക് നിവേദനം നല്‍കി .

ജനവാസ മേഖലകളെ ഒഴിവാക്കണമെന്നും നാട്ടുകാരുടെ ആശങ്കകള്‍ ദൂരീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ ഭാരവാഹികളായ ഖാദര്‍ അറഫ ,എസ്.എ അബ്ദുല്‍ റഹ്മാന്‍ ,മുഹമ്മദ് (മമ്മു ) കരോടി ,അഷ്റഫ് .ടി.എം.എ എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.

SHARE