പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന വര്‍ക്ക് എസ് ടി യു മാണിക്കോത്ത് പതാക കൈമാറി

കാഞ്ഞങ്ങാട്: മാണിക്കോത്ത് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി , തൊഴിലവകാശം സംരക്ഷിക്കുക വര്‍ഗ്ഗീയതയെ തടയുക എന്ന മുദ്രാവാക്യമുയര്‍ത്തി നവംബര്‍ ഏഴാം തീയ്യതി എസ് ടി യു ദേശീയ തലത്തില്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിലും, നവംമ്പര്‍ 9, 10, 11, തീയ്യതികളില്‍ സംയുക്ത ട്രേഡ് തൊഴിലാളി യൂണിയന്റെ കീഴില്‍ സംഘടിപ്പിക്കുന്ന മഹാധര്‍ണ്ണയിലും പങ്കെടുക്കുന്നവര്‍ക്ക് എസ് ടി യു മാണിക്കോത്ത് യൂണിറ്റ് പതാക കൈമാറി

എസ് ടി യു ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ മേസ്ത്രിക്ക് മാണിക്കോത്ത് യൂണിറ്റ് സെക്രട്ടറി അഹമ്മദ് കപ്പണക്കാലും മറ്റ് ഭാരവാഹികളും ചേര്‍ന്നാണ് പതാക കൈമാറിയത്

യൂനുസ് വടകര മുക്ക്, കരീം കുശാല്‍നഗര്‍ ജാഫര്‍ മൂവാരിക്കുണ്ട് ,
മുഹമ്മദ് കുഞ്ഞി കൂളിയങ്കാല്‍, എല്‍ കെ ഇബ്രാഹിം,കരീം മൂന്നാംമൈല്‍,
കരീം മൈത്രി,ഷൂക്കൂര്‍ ബാവാനഗര്‍,റഷീദ് മുറിയനാവി,അഹമ്മദ് കപ്പണക്കാല്‍,
മൊയ്തീന്‍ എംഎ, അസീസ് മാണിക്കോത്ത്,എം കെ സുബൈര്‍ ചിത്താരി, അന്തുമായി ബദര്‍ നഗര്‍,അന്‍സാര്‍ ചിത്താരി സിറാജ് തുടങ്ങിയവര്‍
ചടങ്ങില്‍ പങ്കെടുത്തു

SHARE