കാസർഗോഡ് ജില്ലാ മുശാവറ അംഗം കണ്ണിയത് ഉസ്താദ് അക്കാദമി മാനേജർ ഇബ്രാഹിം ഫൈസിക്ക് ദുബായ് ksd ജില്ലാ എസ് കെ എസ് എസ് എഫ് നൽകിയ സ്വീകരണത്തിൽ ഉപഹാരം നൽകുന്നു.

സമസ്തആദർശ വിശുദ്ധിയിൽ പടുത്തുയർത്തിയ പ്രസ്ഥാനം : ഇബ്രാഹിം ഫൈസി

വ്യക്തി ജീവിതത്തിലെ വിശുദ്ധിയും സൂക്ഷ്മതയും അതിലേറെ പാണ്ഡിത്യവുള്ള സാത്വികരായ അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ മഹാത്മാക്കളുടെ ആത്മീയ പ്രൗഢിയിൽ പടുത്തുയർത്തിയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ എന്നു കാസറഗോഡ് ജില്ലാ മുശാവറ അംഗവും ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്‌ലാമിക്ക് അക്കാദമി മാനേജർ കൂടിയായ പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് പ്രസ്ഥാപിച്ചു. സമസ്തയുടെ രൂപീകരണ ശേഷം നാളിതുവരെ സുന്നത്ത് ജമാത്തിന്റെ ആശയ ആദര്ശങ്ങളോട് പൂർണ്ണമായും നീതിപുലർത്തിയ നേതൃത്വമാണ്
ആദർശ വിശുദ്ധിയോടെ ഉമ്മത്തിനെ നേരായവഴിക്ക് നയിച്ചപ്പോൾ ലോക ചരിത്രത്തിൽ അഭൂതപൂർവമായ സ്ഥാനം കൈവരിക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ദുബൈ എസ്.കെ.എസ്.എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സ്വീകരണത്തിനു നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു ഇബ്രാഹിം ഫൈസി. സിദ്ദിഖ് കനിയടുകത്തിന്റെ അധ്യക്ഷതയിൽ താഹിർ മുഗു യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുള്ള ആറങ്ങാടി, അബ്ദുൽ കബീർ അസ്അദി തൃക്കരിപ്പൂർ, നൂറുദ്ധീൻ കാഞ്ഞങ്ങാട്, അബ്ദുൽ ഖാദർ അസ്അദി, അസീസ് കമാലിയ ചെർക്കള, അസീസ് ബള്ളൂർ, അസീസ് മുസ്‌ലിയാർ, ഇല്യാസ് കട്ടക്കാൽ, അന്താസ് ചെമ്മനാട് തുടങ്ങിയ പ്രമുഖർ ആശംസകൾ നേർന്നു. സുബൈർ മാങ്ങാട് സ്വാഗതവും നൗഫൽ പാറക്കട്ട നന്ദിയും പറഞ്ഞു.

SHARE