കാഞ്ഞങ്ങാട് മണ്ഡലം എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിങ് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

കാഞ്ഞങ്ങാട്(www.klive.in): എസ്.കെ എസ് എസ് എഫ് ന്റെ പ്രവർത്തനങ്ങൾ ക്യാമ്പസുകളിൽ ശക്തിപ്പെടുത്തുന്നതിനും, യുവതിയുവാക്കൾക്കിടയിൽ ഇസ്ലാമികാന്തരീക്ഷം വളർത്തിയെടുക്കാനും വേണ്ടിയാണ് എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിങ്ങിന് രൂപം നൽകിയത്.
കാഞ്ഞങ്ങാട് നൂർ മസ്ജിദിൽ ചേർന്ന കാഞ്ഞങ്ങാട് മണ്ഡലം ക്യാംപസ് മീറ്റിൽ ഉവൈസ് മീനാപ്പീസ് ചെയർമാനും, റിസ്‌വാൻ മുട്ടുന്തല ജനറൽ കൺവീനറും, നിയാസ് സി. എം ട്രഷററായും തെരെഞ്ഞെടുത്തു.
എസ് കെ എസ് എസ് കാഞ്ഞങ്ങാട് മേഖല പ്രസിഡണ്ട് ശറഫുദ്ദീൻ കുണിയ അധ്യക്ഷത വഹിച്ചു, മണ്ഡലം എസ് വൈ എസ് ജനറൽ സെക്രട്ടറി ഇസ്മയിൽ മൗലവി ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് റഷീദ് ഫൈസി, മേഖല ട്രഷറർ സഈദ് അസ്അദി,അഷ്‌റഫ് പടന്നക്കാട്,അഫ്‌സൽ, നിയാസ്, അർഷാദ്,സഫീർ എന്നിവർ പ്രസംഗിച്ചു.
മേഖലാ ജനറൽ സെക്രട്ടറി റംഷീദ്‌ കല്ലൂരാവി സ്വാഗതവും റിസ്‌വാൻ മുട്ടുനതല നന്ദിയും പറഞ്ഞു.

SHARE