ആസ്‌ക് ആലംപാടിയുടെ പ്രവർത്തനം പഞ്ചായത്തിന്ന് മാതൃക :ഷഹീന സലീം

ആലംപാടി(www.klive.in): ആലംപാടി ആർട്സ്&സ്പോർട്സ് (ആസ്‌ക്) ക്ലബ്ബിന്റെ പ്രവർത്തനം പഞ്ചായത്തിന്ന് തന്നെ മാതൃകപരമെന്ന് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷഹീന സലീം അഭിപ്രായപ്പെട്ടു. നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്ത ആഭിമുഖ്യത്തിൽ എസ്.എസ്.എൽ,പ്ലസ് ടൂ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നാലുപതിറ്റാണ്ട് കാലം പാടി സ്കൂളിൽ സേവനമനുഷ്ഠിച്ച പ്രധാന അധ്യാപകൻ .പി.കെ പ്രഭാകരനെയും മൂന്ന് പതിറ്റാണ്ട് എർമാളം അംഗൻവാടി അയയായി സേവനമനുഷ്ഠിച്ച സുന്ദരിയെയും ആദരിക്കുന്ന ചടങ്ങ് ആലംപാടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിൽ വെച്ച് ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു.

ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ആലംപാടിലെയും പരിസരപ്രദേശത്തെയും
സ്കൂളുകളിലും ,അംഗൻവാടിലും ,ഹെൽത്ത് സെന്ററിലും ആസ്‌ക് വൃക്ഷത്തെ നട്ടുപിടിപ്പിക്കലും വിതരണ ചടങ്ങും നടന്നു.

ചടങ്ങ് ക്ലബ് പ്രസിഡണ്ട് സലിം ആപയുടെ അധ്യക്ഷതയിൽ സെക്രട്ടറി മുനീർ ഖത്തർ സ്വാഗതവും ഉമ്മർ ആലംപാടി നന്ദിയും പറഞ്ഞു .ചടങ്ങിൽ പിടിഎ പ്രസിഡന്റ് മുഹമ്മദ് മുബാറക് ഹാജി ,എ.മമ്മിഞ്ഞി (വാർഡ് മെമ്പർ),സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ഖാദർ മാസ്റ്റർ ,ഹെഡ് മാസ്റ്റർ ജയപ്രകാശ് ,ശാന്ത ടീച്ചർ ,നെഹ്‌റു യുവ കേന്ദ്ര കോ ഓഡിനേറ്റർ മിഷാൽ റഹ്‌മാൻ ,ജി .സി .സി അംഗങ്ങളായ കാദർ ബാവ അദ്രാ മേനത്ത് സിദ്ദിഖ് കോപ്പ, കാദർ മനാമ ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അസീസ് സി എ കൺവീനർ സിദ്ദിഖ് ഫാൻസി ,സിദ്ദിക്ക് ബിസ്മില്ല, റഷാദ് , ക്ലബ് ട്രഷറർ ഫാഹിസ് തുടങ്ങിയവർ സംബന്ധിച്ചു.

SHARE