മുഅല്ലിം ബ്യൂറോ ആരംഭിച്ചു.

കാസര്‍കോഡ്(www.klive.in):
എസ്.വൈ.എസ് കാസര്‍കോഡ് മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ മുഅല്ലിം ബ്യൂറോ, കാസര്‍കോഡ് പുതിയ ബസ്റ്റാന്റ് പരിസരത്തുള്ള ചേരൂര്‍ കോംപ്ലക്‌സില്‍ ആരംഭിച്ചു. ഒഴിവ് വരുന്ന മുദരിസ്, ഖത്തീബ്, സദര്‍ മുഅല്ലിം, മുഅദ്ദിന്‍, മുഅല്ലിം തുടങ്ങിയ ഉദ്യാര്‍ത്ഥികളെ ആവശ്യമുള്ള മേനേജ് മെന്റ് കമ്മിറ്റികളും ജോലി ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥികളും സേവനത്തിന് സഹായകമാകു ബ്യൂറോ ആരംഭിച്ചു. രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ ബ്യൂറോ പ്രവര്‍ത്തിക്കുതാണ്.ബന്ധപ്പെടേണ്ട നമ്പര്‍ 9895084152
ബ്യൂറോ ഓഫീസ് ഉദ്ഘാടനം എസ്.വൈ.എസ് ജില്ലാ ജന.സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി നിര്‍വ്വഹിച്ചു.പ്രസിഡന്റ് ബദ്‌റുദ്ദീന്‍ ചെങ്കള അദ്യക്ഷത വഹിച്ചു. എം.എ. ഖലീല്‍ സ്വാഗതം പറഞ്ഞു.
എസ്.പി. സ്വലാഹുദ്ധീന്‍, ഹമീദ് പറപ്പാടി, ഹാരിസ് ദാരിമി ബെദിര, സി.എ അബ്ദുല്ല കുഞ്ഞി ചാല, അബ്ദുല്ല മൗലവി പാണലം പ്രസംഗിച്ചു.

SHARE