അടിവസ്ത്രം അഴിപ്പിക്കല്‍: കേസെടുക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം(www.klive.com): നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സംഭവത്തെക്കുറിച്ച് വനിതാ പോലീസ് വിദ്യാര്‍ത്ഥികളില്‍നിന്നും രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുക്കും.
സിബിഎസ്ഇയുടെ ഡ്രസ് കോഡാണ് സംഭവത്തിനു കാരണമെന്നും സബ്മിഷന് മറുപടി പറയവേ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിദ്യാര്‍ത്ഥികളില്‍ അനാവശ്യമായ മാനസിക ആഘാതത്തിന് കാരണമാവുന്നതാണ് അധികൃതരുടെ നടപടി. ഇതി ല്‍ കേന്ദ്രസര്‍ക്കാരിനെ പരാതി അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സഭ ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധിക്കേണ്ട വിഷയമാണ് ഇതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ബാലാവകാശ കമമിഷനും ഇക്കാര്യത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്.

SHARE