സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടര്‍ വില കുറഞ്ഞു, സബ്സിഡിയുള്ളത് വില കൂടും

ദില്ലി(www.klive.in): സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിനു വില കുറച്ചു. 14.50 രൂപയാണ് ഇത്തരം സിലിണ്ടറുകള്‍ക്കു കുറവ് വന്നിട്ടുള്ളത്. എന്നാല്‍ സബ്സിഡിയുള്ള പാചക വാതക സിലിണ്ടറിനു വില കൂട്ടുകയും ചെയ്തു. 5.57 രൂപയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.
സബ്സിഡിയില്ലാത്ത സിലിണ്ടറിനു നേരത്തേ 737.50 രൂപയായിരുന്നു വില. ഇത് ഇനി 723 രൂപയ്ക്കു ലഭിക്കും. മാര്‍ച്ചില്‍ സബ്സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്കു 86 രൂപ വര്‍ധിപ്പിച്ചിരുന്നു. അതേസമയം, വിമാന ഇന്ധന വിലയില്‍ അഞ്ചു ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.

SHARE