എസ് വൈ എസ് ജിദ്ദ കാസർകോട് ജില്ലാ കമ്മിറ്റി സി എം ഉസ്താദ് അനുമരണവും,മജ്ലിസുൽ ഇൽമും നടത്തി.

ജിദ്ദ(www.klive.in): മത വിദാഭ്യാസ പ്രവർത്തനത്തിനുവേണ്ടി വടക്കൻ മലബാറിൽ ശക്തമായി ഇടപ്പെട്ട സമസ്തയുടെ നേതാവായിരുന്നു ചെമ്പരിക്ക സി എം. ഉസ്താദെന്ന് സുബൈർ അൽ ഖാസിമി പടന്ന. എസ് വൈ എസ് ജിദ്ദ കാസർകോഡ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സി എം. ഉസ്താദ് അനുസ്മരണ പരിപാടിയിൽ അനുസ്മരണ പ്രഭാഷണം നത്തുകയായിരുന്നു അദ്ദേഹം. ഗോളശാസ്ത്ര മേഖലയിൽ അഗ്രകണ്യനായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിനു തന്നെ തീരാനഷ്ട്ടമാണന്നും, അദ്ദേഹത്തിന്റെ കൊലപാതകരെ ഉടൻ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ നിയമപാലകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണ സമ്മേളനം ജിദ്ദ ഇസ്ലാമിക് സെന്റർ ചെയർമാൻ സയ്യിദ് സഹൽ തങ്ങൾ ഉൽഘാടനം ചെയ്തു.ഈ കാലഘട്ടത്തിൽ വന്നുകൊണ്ടിരിക്കുന്ന അപജയങ്ങളെ മത പഠന ക്ലാസ്സുകളുടെയും, കൂട്ടായ്മയുകളുടെയും നമ്മുക്ക് മാറ്റിയെടുക്കാൻ കഴിയും, എസ് വൈ എസ് ജിദ്ദ കാസർകോഡ് കമ്മറ്റി ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ വളരെ വിലപെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. വിലസുന്ന കുടുംബവും വിലഭിക്കുന്ന പ്രവാസിയും എന്ന വിഷയത്തിൽ ഖലീൽ ഹുദവി അൽ മാലിക്കി കാസർകോഡ് മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ഉബൈദുള്ള തങ്ങൾ മേലാറ്റൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ആലംപാടി അബൂബക്കർ ദാരിമി അധ്യക്ഷം വഹിച്ചു. അബ്ദുള്ള ഹിറ്റാച്ചി അനുസ്മരണ ഗാനം ആലപിച്ചു. അബ്ദുൽ ബാരി ഹുദവി,അബ്ദുള്ള ഫൈസി, അബ്ദുള്ള കുപ്പം, സുബൈർ ഹുദവി, സവാദ് പേരാമ്പ്ര, അൻവർ ചേരങ്കൈ, അഷ്‌റഫ് തില്ലങ്കേരി, ഹസ്സൻ ബത്തേരി, ഇസ്സുദ്ദീൻ കുമ്പള തുടങ്ങിയവർ പ്രസംഗിച്ചു. അർഷദ് അബൂബക്കർ സ്വാഗതവും, അബൂബക്കർ ഉദിനൂർ നന്ദിയും പറഞ്ഞു.

SHARE