നായകള്‍ക്ക് ഭക്ഷിക്കാൻ പൂച്ചയെ ജീവനോടെ എറിഞ്ഞുകൊടുത്ത യുവാക്കൾക്ക് മാതൃകാപരമായ ശിക്ഷ നല്‍കി യു.എ.ഇ പ്രധാനമന്ത്രി

ദുബായ്(ww.klive.in): വിശന്നു വലഞ്ഞ രണ്ട് നായകള്‍ക്ക് പൂച്ചയെ ജീവനോടെ എറിഞ്ഞുകൊടുത്ത മൂന്നു പേര്‍ മൂന്നു മാസം ദുബായ് മൃഗശാല വൃത്തിയാക്കണമെന്ന് നിര്‍ദ്ദേശം. പൂച്ചയെ നായകള്‍ക്ക് എറിഞ്ഞുകൊടുത്ത ശേഷം അതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാദ്ധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് ഏഷ്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ശിക്ഷ. യു.എ.ഇ പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഹിദാണ് ശിക്ഷ വിധിച്ചത്.

മൃഗങ്ങളോട് ദയകാണിക്കണമെന്ന മുസ്ലീം വിശ്വാസത്തിനും രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കും എതിരെയുള്ള പ്രതികളുടെ മനുഷ്യത്വമില്ലാത്തതും ക്രൂരവുമായ പ്രവര്‍ത്തിക്കാണ് മാതൃകാപരമായ ശിക്ഷ നല്‍കിയിരിക്കുന്നതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നുമാസം എല്ലാ ദിവസവും നാലുമണിക്കൂര്‍ വീതമാണ് ഇവര്‍ മൃഗശാല വൃത്തിയാക്കേണ്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് മഴ പെയ്യുന്നസമയം നടുറോഡില്‍ അപകടകരമായ രീതിയില്‍ ബൈക്ക് അഭ്യാസം നടത്തിയ 17കാരനെയും ഷെയ്ക്ക് മുഹമ്മദ് ശിക്ഷിച്ചിരുന്നു. ഒരു മാസത്തോളം എല്ലാദിവസവും നാലു മണിക്കൂര്‍ വീതം റോഡ് വൃത്തിയാക്കാനായിരുന്നു നിര്‍ദേശം.

SHARE