കാഞ്ഞങ്ങാട് ചലച്ചിത്രോത്സവം;ഇന്നു മൂന്നു സിനിമകൾ പ്രദർശിപ്പിക്കും.

കാഞ്ഞങ്ങാട്(www.klive.in): നാഷനൽ ഫിലിം ഫെസ്റ്റിവൽ ഡയറക്‌ടറേറ്റും ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫിസും സംഘടിപ്പിക്കുന്ന ദേശീയ ചലച്ചിത്രോത്സവത്തിനു ടൗൺ ഹാളിൽ തുടക്കമായി. കലക്ടർ കെ.ജീവൻബാബു ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ വി.വി.രമേശൻ അധ്യക്ഷനായി. ആർഡിഒ ഡോ. പി.കെ.ജയശ്രീ, മുഹമ്മദ് മുറിയനാവി, എച്ച്.റംഷീദ്, സി.നാരായണൻ എന്നിവർ പ്രസംഗിച്ചു. ഇന്നു മൂന്നു സിനിമകൾ പ്രദർശിപ്പിക്കും. രാവിലെ 11.30നു ലോകമാന്യതിലക് ഏക് യുഗപുരുഷ് (ഹിന്ദി), 2.30നു അല്ലൂരി സീതാരാമ രാജു (തെലുങ്ക്), വൈകിട്ടു 5.30നു ചക്‌ദേ ഇന്ത്യ (ഹിന്ദി) എന്നീ സിനിമകളാണു പ്രദർശിപ്പിക്കുന്നത്.

SHARE