തിങ്ങിനിറഞ്ഞ സദസ്സിന്റെ അനുഗ്രഹാശ്ശിസുകളുമായി കാഞ്ഞങ്ങാട് മുസ്‌ലിം യത്തീംഖാനയിൽ വീണ്ടുമൊരു മംഗല്യം.

കാഞ്ഞങ്ങാട് (www.klive.in) :തങ്ങളുടെ ജീവിതത്തിന് താങ്ങും തണലുമായിമാറിയ സ്ഥാപനത്തിന്റ മുറ്റത്ത് അവര്‍ വീണ്ടുമൊരിക്കല്‍ക്കൂടി എത്തിയപ്പേള്‍ അവര്‍ക്ക് ലഭിച്ചത് ജീവിതപങ്കാളിയെ. കാഞ്ഞങ്ങാട് മുസ്ലിം യത്തിംഖാനയില്‍ നടന്ന നാലുജോടികളുടെ വിവാഹച്ചടങ്ങുകളാണ് അതിന്റെ നന്മകള്‍കൊണ്ട് ശ്രേഷ്ഠമായി മാറിയത്. യത്തിംഖാന കമ്മറ്റി മുൻ കൈയെടുത്താണ് അന്തേവാസികളായ നാലു യുവതികൾക്ക് ഞായറാഴ്ച മംഗല്യഭാഗ്യം നൽകിയത്.

തോട്ടം ആനപ്പാറ ഹൗസില്‍ മുഹമ്മദലി-ആയിഷ ദമ്പതിമാരുടെ മകളും അഫ്‌സല്‍ ഉലമ ഡിഗ്രി വിദ്യാര്‍ഥിനിയുമായ ഉമ്മു ഹാനിയെ പനത്തടി സിറാജ് മന്‍സിലില്‍ അഷ്‌റഫ്-ഖദീജ ദമ്പതിമാരുടെ മകനും യത്തീംഖാന പൂര്‍വ വിദ്യാര്‍ഥിയുമായ അക്ബര്‍ ജീവിതസഖിയായി സ്വീകരിച്ചു.

കുടക് സ്വദേശികളും മുറിയനാവില്‍ താമസക്കാരുമായ മുഹമ്മദ്-ആസ്യ ദമ്പതിമാരുടെ മകള്‍ റസീനയെ കൊല്ലംപാറ നെല്ലിയടുക്കത്തെ സി.എച്ച്.അബ്ദുള്‍ റഹിമാന്‍-റുഖിയ ദമ്പതിമാരുടെ മകന്‍ റാഷിദാണ് വധുവായി സ്വീകരിച്ചത്.
അജാനൂര്‍ കടപ്പുറം പരേതനായ പടിഞ്ഞാര്‍ അബ്ദുള്ളയുടെയും ജമീലയുടെയും മകള്‍ റാബിയയെ മുണ്ടോട്ട് അരീക്കര ഹൗസിലെ പരേതനായ ബി.കെ.ഉമ്മറിന്റെയും കൈച്ചുമ്മയുടെയും മകന്‍ ബിലാലാണ് ജീവത പങ്കാളിയാക്കിയത്.
കല്ലൂരാവിയിലെ യൂസഫ്-സുഹറ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് റഫീക്ക് യത്തീംഖാനയിലെ ജാശിറയെ വിവാഹം ചെയ്തു.
 
ഇതോടെ 22 യുവതികള്‍ക്കാണ് യത്തീംഖാനയുടെ തണലില്‍ പുതിയ ജീവിതം നേടാനായത്. സംയുക്തഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിവാഹച്ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നില്‍, സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ബി.അബ്ദുള്‍സത്താര്‍ ഹാജി, സി.കുഞ്ഞാമദ് ഹാജി, സി.മുഹമ്മദ്കുഞ്ഞി, കാറ്റാടി കുമാരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
SHARE