നടൻ അല്ലു അർജുൻ തന്റെ മകൾക്ക് പേരിട്ടത് അല്ലു അർഹ;ഹിന്ദു വിശ്വാസപ്രകാരം ശിവനെന്നും ഇസ്ലാം മതവിശ്വാസപ്രകാരം ശാന്തം എന്നും അർത്ഥം.

ഹൈദരാബാദ് (www.klive.in) : തെലുങ്ക് നടൻ അല്ലു അർജുൻ തന്റെ കുഞ്ഞുമാലാഖയുടെ ചിത്രം പുറത്തുവിട്ടു. താടിയിൽ കൈവച്ച് കമഴ്ന്നു കിടന്നുറങ്ങുന്ന കുഞ്ഞിന്റെ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.അല്ലു അർഹ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഹിന്ദു വിശ്വാസപ്രകാരം ശിവനെന്നും ഇചേർസ്ലാം മതവിശ്വാസപ്രകാരം ശാന്തം, തെളിമയുള്ളത് എന്നുമാണ് പേരിന്റെ അർത്ഥം.

അർജുൻ എന്നതിലെ ആദ്യ അക്ഷരവും സ്‌നേഹയിലെ അവസാന അക്ഷരവും ത്താണ് അർഹ എന്ന പേരെന്നും താരം പറയുന്നു. ഇക്കഴിഞ്ഞ നവംബർ 21നാണ് സ്‌റ്റൈൽ സ്റ്റാർ അല്ലു അർജുന്റെ ഭാര്യ സ്‌നേഹാ റെഡ്ഡി പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇവർക്ക് രണ്ടരവയസുള്ള ഒരു മകൻ കൂടിയുണ്ട്.- അല്ലു അയാൻ.

ദുവ്വാഡ ജഗന്നാഥം എന്ന റൊമാന്റിങ് ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് അല്ലു ഇപ്പോൾ

SHARE