ഒരു രൂപ നല്‍കിയാല്‍ 2000 രൂപ വീട്ടിലെത്തിക്കാനായി ‘ക്യാഷ്@ഹോം’ എന്ന സേവനവുമായി സ്‌നാപ് ഡീല്‍.

ബംഗുളൂരു (www.klive.in) : രാജ്യത്ത് നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ച പ്രതിസന്ധി മൂലം വലയുന്ന സാധാരണക്കാര്‍ക്ക് കൈത്താങ്ങാകാന്‍ ഇ കോമേഴ്‌സ് സൈറ്റായ സ്‌നാപ് ഡീല്‍ രംഗത്ത്. ഒരു രൂപ നല്‍കിയാല്‍ 2000 രൂപ വീട്ടിലെത്തിക്കാനായി ‘ക്യാഷ്@ഹോം’ എന്ന സേവനമാണ് സ്‌നാപ് ഡീല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പണം ലഭ്യമാക്കുകയാണ് സ്‌നാപ് ഡീല്‍ ഇതിലൂടെ ലക്ഷ്യം വച്ചിരിക്കുന്നതെന്ന് സഹസ്ഥാപകനായ രോഹിത് ബന്‍സാല്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഈ സേവനം ലഭ്യമാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം;- കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ വിവിധ ഉത്പന്നങ്ങള്‍ വീട്ടില്‍ എത്തിക്കുന്നതു പോലെ പണം വീട്ടിലെത്തിക്കുകയാണ് പുതിയ സേവനത്തിലൂടെ സ്‌നാപ്ഡീല്‍ ചെയ്യുന്നത്. ഇതിനായി ഒരു രൂപയാണ് ഈടാക്കുന്നത്. സ്‌നാപ്ഡീല്‍ ആപ്പിലൂടെ പണം ഓര്‍ഡര്‍ ചെയ്യവേ ഫ്രീ ചാര്‍ജ് മുഖേനയോ, ഡെബിറ്റ് കാര്‍ഡ് മുഖേനയോ ഉപഭോക്താക്കള്‍ക്ക് ഒരു രൂപയുടെ പേമെന്റ് നടത്താവുന്നതാണ്. തുടര്‍ന്ന് ഓര്‍ഡര്‍ ചെയ്ത പണം കൈപ്പറ്റുന്നതിന് മുന്‍പായി സ്‌നാപ്ഡീല്‍ ജീവനക്കാരന്‍ നല്‍കുന്ന പണം പിഒഎസ് മെഷീനില്‍ ഡെബിറ്റ് കാര്‍ഡ് സ്വൈപ്പ് ചെയ്ത് ഓര്‍ഡര്‍ ചെയ്ത പണം അടയ്ക്കാം.

ബംഗുളൂരു, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നിലവില്‍ ലഭ്യമാക്കിയിട്ടുള്ള ഈ സേവനം വൈകാതെ രാജ്യവ്യാപകമാക്കുമെന്നാണ് സ്‌നാപ്ഡീല്‍ പ്രഖ്യാപനം.

SHARE