വാഹനാപകടങ്ങളിൽപെടുന്നവർക്ക് മെച്ചപ്പെട്ട ചികിത്സ;കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ട്രോമാകെയര്‍ സെന്റര്‍ ഒരുങ്ങുന്നു.

കാഞ്ഞങ്ങാട് (www.klive.in) : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ള ട്രോമാകെയര്‍ സെന്റര്‍ ഒരുങ്ങുന്നു.
നിലവിലുള്ള കാഷ്വാലിറ്റി സെന്റര്‍ പൊളിച്ച് മാറ്റി വിപുലീകരിച്ചാണ് കാഷ്വാലിറ്റി കം ട്രോമാകെയര്‍ യൂനിറ്റ് സ്ഥാപിക്കുന്നത്. ഇത് പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വാഹനാപകടങ്ങളിലും മറ്റുംപെട്ട് ഇവിടെയെത്തുന്ന രോഗികള്‍ക്ക് മറ്റ് ആശുപത്രികളിലേക്ക് റഫര്‍ചെയ്യാതെ തന്നെ മെച്ചപ്പെട്ട ചികിത്സയും പരിചരണവും ഇവിടെ തന്നെ നല്‍കാന്‍ കഴിയും. ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുന്നതിനൊപ്പം ആധുനിക ചികിത്സാഉപകരണങ്ങളും മരുന്നുകളും ലഭ്യമാവും. ട്രോമാകെയര്‍ യൂനിറ്റ് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ആശുപത്രി കവാടത്തിലും ഒ.പി കള്‍ക്ക് മുന്നിലുമാണ് കാഷ്വാലിറ്റി പ്രവര്‍ത്തിക്കുന്നത്.

SHARE