ജില്ലാ ശരീരസൗന്ദര്യ മത്സരം ഇന്ന് വെകീട്ട് പടന്നക്കാട് ഗോള്‍ഡന്‍ ജിം പരിസരത്ത് നടക്കും.

കാഞ്ഞങ്ങാട് (www.klive.in) : ജില്ലാ ബോഡിബില്‍ഡിങ് അസോസിയേഷന്റെ ജില്ലാ സൗന്ദര്യമത്സരം വ്യാഴാഴ്ച പടന്നക്കാട് ഗോള്‍ഡന്‍ ജിം പരിസരത്ത് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ഭിന്നശേഷിയുള്ളവര്‍ക്കായും പ്രത്യേകം മത്സരം ഉണ്ടാകും. വിജയികള്‍ക്ക് യഥാക്രമം 15,000, 10,000, 5,000 രൂപ കാഷ് പ്രൈസായി നല്‍കും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് എം.രാജഗോപാലന്‍ എം.എല്‍.എ. മത്സരം ഉദ്ഘാടനം ചെയ്യും.
സംഘാടകസമിതി ചെയര്‍മാന്‍ എം.കെ.വിനോദ്കുമാര്‍ ഭാരവാഹികളായ തുളസീധരന്‍, പി.പി.രഘുനാഥ്, പി.നാരായണന്‍, ബാബുകുന്നത്ത്, ഷെരീഫ്, ഫത്താഖ്, രാജേഷ് എന്നിവര്‍ പങ്കെടുത്തു.

SHARE