പടന്നക്കാട്ടെ ജില്ലാ ആയുർവേദ ആശുപത്രിയിൽ സിദ്ധചികിത്സാ വിഭാഗവും കൗമാരഭൃത്യം പദ്ധതിയും തുടങ്ങി.

നീലേശ്വരം (www.klive.in) : പടന്നക്കാട്ടെ ജില്ലാ ആയുർവേദ ആശുപത്രിയിൽ സിദ്ധചികിത്സാ വിഭാഗവും കൗമാരഭൃത്യം പദ്ധതിയും തുടങ്ങി. സിദ്ധ യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ, കൗമാരഭൃത്യം പദ്ധതി ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുഫൈജ എന്നിവർ ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിൽസാ വിഭാഗം ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.വി. സുരേഷ് അധ്യക്ഷത വഹിച്ചു. ഡോ.ഇ. നിധിൻ, ഡോ. സുധിന നായർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.

ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സുധാകരൻ, എബ്രഹാം വർഗീസ്, ജില്ലാ ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ ഡോ.വി.സി. സുഷമ, ഡോ.എ.വി. വേണു എന്നിവർ പ്രസംഗിച്ചു. സിദ്ധ യൂണിറ്റ് എല്ലാ ദിവസവും കൗമാരഭൃത്യം ഒപി, ആഴ്ചയിൽ മൂന്നു ദിവസവും പ്രവർത്തിക്കും.

SHARE