ലോക എയ്ഡ്സ് ദിനം ആചരിച്ചു

എരിയാൽ(www.klive.in): ഇ.വൈ.സി.സി എരിയാലിന്റെ നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി എക്സിബിഷനും, എയ്ഡ്സ് ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
കാസർകോട് ഗവ. ജനറൽ ഹോസ്പിറ്റൽ കൺസൾട്ടന്റ് ഫിസീഷ്യനും,എ.ആർ.ടി
സെന്റർ കോർഡിനേറ്ററുമായ ഡോ.ജനാർദ്ദന നായ്ക്ക് ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു.
കാസർകോട് ഗവ. ജനറൽ ഹോസ്പിറ്റൽ ചെസ്റ്റ് ഫിസീഷ്യൻ ഡോ.അബ്ദുൽ സത്താർ മുഖ്യാതിഥിയായി.
കാസർകോട് എ.ആർ.ടി സെന്റർ കൗൺസലർ അനിൽ കുമാർ ക്ലാസിന് നേതൃത്ത്വം നൽകി.

SHARE