വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളില്‍ @ ചിഹ്നം ചേർത്താൽ സംഭവിക്കുന്നതെന്ത്?

വെബ്‌ഡെസ്‌ക് (www.klive.in) ; ഗ്രൂപ്പ് ചാറ്റുകളില്‍ അംഗങ്ങളുടെ സന്ദേശങ്ങള്‍ക്ക് പ്രത്യേകമായി മറുപടി അയക്കാന്‍ സൗകര്യമൊരുക്കിയതിനും സന്ദേശങ്ങള്‍ ഒന്നിലധികം പേര്‍ക്ക് ഒരേ സമയം ഫോര്‍വേഡ് ചെയ്യാനുമുള്ള സൗകര്യം അവതരിപ്പിച്ചതിനും ശേഷം ആഴ്ചകള്‍ക്കുള്ളില്‍ അടുത്ത ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചു.
ഗ്രൂപ്പ് ചാറ്റുകളില്‍ ഒരു വ്യക്തിയെ പ്രത്യേകമായി മെന്‍ഷന്‍ ചെയ്ത് സന്ദേശങ്ങള്‍ അയക്കാമെന്നതാണ് പുതിയ മാറ്റം. ഫേസ്ബുക്കില്‍ സുഹൃത്തുക്കളെ മെന്‍ഷന്‍ ചെയ്യുന്ന അതേ രീതിയില്‍ത്തന്നെയാണ് വാട്ട്‌സ്ആപ്പിലും ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. സന്ദേശം ടൈപ്പ് ചെയ്യുമ്പോള്‍ @ എന്ന ചിഹ്നം ചേര്‍ത്താല്‍ ഗ്രൂപ്പിലെ മുഴുവന്‍ അംഗങ്ങളുടേയും ലിസ്റ്റ് പ്രത്യക്ഷപ്പെടും. ഇതില്‍ നിന്നും ആവശ്യമായ ആളെ തിരഞ്ഞെടുത്ത് സന്ദേശം അയക്കാം. ഒന്നിലധികം ആളുകളെ ഈ രീതിയില്‍ മെന്‍ഷന്‍ ചെയ്യാം. പുതിയ മാറ്റം ആവേശത്തോടെയാണ് ഉപഭോക്താക്കള്‍ സ്വീകരിച്ചത്.

SHARE