വിജയാഘോഷത്തിനിടെ ഡിവില്ലിയേഴ്സിന് പരിക്ക്

പരാജയത്തിന്‍റെ വക്കില്‍ നിന്നും അവിശ്വസനീയമായി തിരിച്ചുവന്ന ഐപിഎല്‍ കലാശപ്പോരിനുള്ള ടിക്കറ്റ് വാങ്ങുന്ന ആദ്യ ടീമായി ബംഗളൂരു ചലഞ്ചേഴ്സ് മാറിയ ഇന്നലത്തെ രാത്രി ടീമിനും ആരാധകര്‍ക്കും ആഘോഷത്തിന്‍റേതായിരുന്നു. കൊഹ്‍ലി ആദ്യമായി പരാജയപ്പെട്ടപ്പോള്‍ ടീമിനെ ജയ പാതയിലെത്തിച്ച ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സിനെ തേടി അഭിനന്ദന പ്രവാഹമായിരുന്നു സോഷ്യല്‍ മീഡിയയില്‍ കണ്ടത്.

നായകന്‍ വിരാട് കൊഹ്‍ലി തന്നെ ഡിവില്ലിയേഴ്സിനെ പുകഴ്ത്തി ട്വീറ്റ് ചെയ്തു. ആഹ്ലാദ സന്ദേശങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പെരുമഴ സൃഷ്ടിച്ചപ്പോള്‍ ബംഗളൂരുവിന്‍റെ ബൌളിങ് കുന്തമുനയായ യഷ്‍വേന്ദ്ര ചവാല്‍ ട്വിറ്ററില്‍ എത്തിയത് ഒരു ക്ഷമാപണത്തോടെയാണ്. വിജയാഘോഷത്തിനിടെ ഡിവില്ലിയേഴ്സിനെ പരിക്കേല്‍പ്പിച്ചതിന് അദ്ദേഹത്തോട് ക്ഷമ പറഞ്ഞായിരുന്നു ചവാലിന്‍റെ ട്വീറ്റ്. വിജയത്തിനു ശേഷം ചവാല്‍ കെട്ടിപിടിച്ചതിനിടെയായിരുന്നു ഡിവില്ലിയേഴ്സിന് പരിക്കേറ്റത്. പരിക്കേറ്റ ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരത്തിന്‍റെ ഫോട്ടോയും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

SHARE