നോബോളിന്റെ പേരില്‍ പ്രകോപിപ്പിച്ചതിന് ബാറ്റ്സ്മാന്റെ അടിയേറ്റ് യുവ വിക്കറ്റ്കീപ്പര്‍ മരിച്ചു

ക്രിക്കറ്റ് മത്സരത്തിനിടെ നോബോളിന്‍റെ പേരില്‍ പ്രകോപിപ്പിച്ചതിന് ബാറ്റ്സ്മാന്‍റെ അടിയേറ്റ് യുവ വിക്കറ്റ്കീപ്പര്‍ മരിച്ചു. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. 16 കാരനായ ബാബുള്‍ ശിഖ്‍ദറാണ് മരിച്ചത്.

സംഭവത്തെക്കുറിച്ച് ധാക്ക പൊലീസിന്‍റെ വിവരണം ഇപ്രകാരമാണ്: കൂട്ടുകാരുമൊത്ത് ഒരു പ്രാദേശിക ടൂര്‍ണമെന്‍റില്‍ കളിക്കുകയായിരുന്ന ശിഖ്ദര്‍ വിക്കറ്റ് കീപ്പറായി നില്‍ക്കുമ്പോഴായിരുന്നു സംഭവം. ബാറ്റ്സ്മാന്‍ ഔട്ടായപ്പോള്‍ അമ്പയറോട് ആ പന്ത് നോബോളായി പ്രഖ്യാപിച്ച് ബാറ്റ്സ്മാനെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഇതില്‍ കുപിതനായ ബാറ്റ്സ്മാന്‍ സ്റ്റമ്പ് വലിച്ചൂരി ശിഖ്‍ദറിന്‍റെ തലയ്ക്ക് മര്‍ദിക്കുകയായിരുന്നു. കുഴഞ്ഞുവീണ ശിഖ്‍ദറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇതിനോടകം തന്നെ മരണം സംഭവിച്ചു.

സംഭവത്തിനു ശേഷം ഓടിപ്പോയ ബാറ്റ്സ്മാനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി.

SHARE