പ്രീമിയര്‍ ലീഗ്: യുണൈറ്റഡ്‌ലെസ്റ്റര്‍ മത്സരം സമനിലയില്‍

ലണ്ടന്‍(www.livekhd.com): പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരായ മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയ്ക്ക് സമനില. മുഴുവന്‍ സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 

മത്സരം സമനിലയിലായതോടെ കിരീടത്തിലേക്കുള്ള ലെസ്റ്ററിന്റെ കാത്തിരിപ്പ് നീളും. ഇന്ന് ജയിച്ചാല്‍ ലെസ്റ്ററിന് കിരീടം ഉറപ്പിക്കാമായിരുന്നു. 

നിലവില്‍ 36 മത്സരങ്ങളില്‍ 77 പോയന്റുള്ള ലെസ്റ്റര്‍ തൊട്ടുപിന്നിലുള്ള ടോട്ടനത്തേക്കാര്‍ 8 പോയന്റ് മുന്നിലാണ്. ടോട്ടനത്തിന് 35 മത്സരങ്ങളില്‍ 69 പോയന്റാണള്ളത്.

ടോട്ടനത്തിന് മൂന്നും ലെസ്റ്ററിന് രണ്ടും മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. നാളെ ചെല്‍സിയെ നേരിടുന്ന ടോട്ടനം മത്സരത്തില്‍ തോറ്റാല്‍ ലെസ്റ്ററിന് അപരാജിത ലീഡോടെ കിരീടമുറപ്പിക്കാം.

ഇന്ന് നടന്ന മറ്റു മത്സരങ്ങളില്‍ സ്വാന്‍സീ സിറ്റി ലിവര്‍പൂളിനെ മൂന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചു. സതാംപ്ടണെതിരെ മാഞ്ചസ്റ്ററും തോല്‍വി ഏറ്റുവാങ്ങി. സ്‌കോര്‍: 4-2.

SHARE